Pages

Sunday, October 14, 2007

സൗഹൃദം

കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു. ചുംബിച്ചു. മദ്യപിച്ചു. കടല്‍ത്തീരത്ത്‌ നടന്നു. ബാല്യകാലത്തെ അനുസ്‌മരിച്ചു. ഞാനെറിഞ്ഞ കല്ലുകൊണ്ടു മുറിഞ്ഞ നെറ്റിയിലെ തഴമ്പ്‌ കാണിച്ചു. ഇത്‌ നിന്റെ മേലുള്ള ചിരകാല സ്‌മരണയാണെന്നു പറഞ്ഞപ്പോള്‍, ഇരുവര്‍ക്കും കരച്ചില്‍ വന്നു. പിരിഞ്ഞ്‌ പിന്‍തിരിയുമ്പോള്‍ സമയം കളയാതെ ഇടപാടുകാരനെ ഒച്ചതാഴ്‌ത്തി വിളിച്ചു. നിങ്ങള്‍ നില്‍ക്കുന്ന വഴിയിലൂടെതന്നെ അവനെ അയച്ചിട്ടുണ്ട്‌. ഇവനെ കയ്യീക്കിട്ടാനായി നിങ്ങളെത്രയോ നാളായി കഷ്ടപ്പെടുകയാണ്‌. ഉത്തരവാദിത്വത്തോടെ ഞാനെന്റെ ജോലി ചെയ്‌തിട്ടുണ്ട്‌. പറഞ്ഞുറപ്പിച്ചതീന്ന്‌ ചില്ലിക്കാശും കുറയ്‌ക്കരുത്‌.
സൗഹൃദത്തിന്‌ ഇക്കാലത്ത്‌ വിലയില്ലെന്ന്‌ പറഞ്ഞത്‌ ഏവനടാ തെണ്ടീ?

3 comments:

ശ്രീ said...

:)

മന്‍സുര്‍ said...

ലാല്‍...

കുഞു വരികളിലൂടെ ഒത്തിരി പറഞിരിക്കുന്നു..
ശരിയാണ്‌ സ്നേഹിതാ....ഇന്ന്‌ സൌഹ്രദങ്ങള്‍
വിലപേശപ്പെടുകയാണ്‌....എവിടെ ഗുണമുണ്ടോ..അവിടെ ഞാനുണ്ടു....
അവിടെ സ്നേഹമെന്ത്‌....സ്നേഹിതനെന്ത്‌

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

ലാല്‍...

തങ്കളുടെ രചനകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം വായിച്ചു....കുഞു വരികളില്‍ ഒട്ടനവധി കാര്യങ്ങള്‍ മനോഹരമായി പറഞിരിക്കുന്നു...ഇനിയും ഇത്തരം നല്ല പോസ്റ്റുകള്‍
പ്രതീക്ഷികുന്നു.

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു
visit http://mazhathullikilukam.blogspot.com