Pages

Monday, October 22, 2007

കല്ലും മരവും



മഴക്കാലം കഴിഞ്ഞപ്പോള്‍ കല്ലിനടിയില്‍ കിടന്ന് ഒരു വിത്ത് നിലവിളിച്ചു.

ഒന്ന് മാറിത്തായോ, എനിക്ക് ശ്വാസം മുട്ടുന്നേ. കല്ല് കല്ലുപോലെ ഇരുന്നു.

കല്ലിനെ വളഞ്ഞ് വിത്തിന്റെ കുരുപ്പ് പൊട്ടി. മൂക്ക്‌ കണ്ണട പോലുള്ള ഇലകള്‍ പിടിച്ച് അത് കല്ലിനെയും ഭൂമിയുടെ ഉപരിതലത്തെയും നോക്കി.

ചെടി വളര്‍ന്നു മരമായി, ഭൂമിക്ക് തണലായി, കിളികള്‍ക്ക്‌ കൂടായി, കാറ്റിന് ചിറകായി.

ഒരു ദിവസം മരം ചോദിച്ചു : " എടാ കല്ലേ, എടാ പുല്ലേ, നീ എത്ര നോക്കി ഞാന്‍ വളരാതിരിക്കാന്‍. എന്നിട്ടെന്തായി? "

അപ്പോള്‍ കല്ല് ഉളുപ്പില്ലാതെ പറഞ്ഞു : " എന്റെ വളമില്ലങ്കില്‍ കാണാമായിരുന്നു."

4 comments:

സുല്‍ |Sul said...

ലാല്‍ ഇഷ്ടമായി.

എന്റെ കമെന്റില്ലെങ്കില്‍ കാണാമായിരുന്നു :)
-സുല്‍

കണ്ണൂരാന്‍ - KANNURAN said...

ഉം ഉം... കാണാമായിരുന്നു എന്താകുമെന്ന്??

മന്‍സുര്‍ said...

ലാല്‍...

മനോഹരം...............

നന്‍മകള്‍ നേരുന്നു

ഖാന്‍പോത്തന്‍കോട്‌ said...

ഹായ്‌..
എന്‍റെ ബ്ലോഗില്‍ വന്ന് നാട്ടുസ്‌നേഹം അറിയിച്ചത് കണ്ടു തുടര്‍ന്നും വരിക അഭിപ്രായം അറിയിക്കുക . താങ്കളുടെ കഥകള്‍ വായിച്ചു നന്നായിരിക്കുന്നു.
സ്നേഹത്തോടെ
ഖാന്‍പോത്തന്‍കോഡ്
ദുബായ്