
നാട്ടിലെ പട്ടിണി കാണാനുള്ള കരുത്തില്ലാഞ്ഞിട്ടാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഞാന്‍ ഭക്ഷണം കഴിക്കുന്നത്.
നിരത്തിലെ നിലവിളി കേള്‍ക്കാന്‍ കരളുറപ്പില്ലാത്തതിനാലാണ് ഞാന്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത്.
അത്രയും തൊഴില്‍ കൂടുമല്ലോ എന്നു കരുതീട്ടാണ് നിങ്ങളീ പറയുന്ന കൂറ്റന്‍ മാളിക പണിതത്.
കൂലിപ്പണിക്കാരോടുള്ള ബഹുമാനം ഒന്നുകൊണ്ട് മാത്രമാണ് ഞാനവരുമായി ഇടപഴകാത്തത്.
ഇത്രയും മനസ്സു തുറന്നിട്ടും നിങ്ങളെന്നെ സംശയിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല.
3 comments:
ലാല്‍...
എങ്ങിനെ സംശയിക്കാതിരിക്കും..കാരണം നീ പറയുന്നതൊക്കെ സത്യമല്ലേ....സത്യം പറഞാല്‍..ഞങ്ങള്‍ നിന്നെ സംശയകണ്ണോടെ മാത്രെ നോക്കൂ...ഓര്‍മ്മയിരിക്കട്ടെ.....മികച്ചത്..
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
സ്വാഗതം ലാല്‍...അര്‍ത്ഥവത്തായ വരികള്‍.. ഈ ടെംപ്ലേറ്റ് ഒന്നു മാറ്റിക്കൂടെ?
സ്വാഗതം ... :)
Post a Comment