റോഡിന് ഇരുവശവുമായി ഫലവൃക്ഷങ്ങള്‍ വച്ചായിരുന്നു മരംനടീലിന്റെ ഉല്‍ഘാടനം. മേനോന്‍ കുഴിച്ചുവച്ച പത്തെണ്ണവും എന്താണെന്നറിയില്ല, വലുതായപ്പൊ ആല്‍മരങ്ങളായി.ആ വഴി പോകുമ്പോഴെല്ലാം, ആല്‍മരങ്ങള്‍ മേനോനെ നോക്കി കൊമ്പുകള്‍ വീശി. അത് കാണുന്ന വേളയിലെല്ലാം എവിടെ നിന്നാണെന്നറിയില്ല ഒരു ആനന്ദം വന്ന് പഴമൊഴിപോലെ മേനോനെ പൂണ്ടടക്കം പിടിക്കും.
1 comment:
ശരിയാണ് മരങ്ങൾ പകരുന്ന ആനന്ദം വളരെ വലുതാണ്.
Post a Comment