മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയി. ഇത്തവണ അവര്‍ കാശിയിലെത്തുമെന്ന് കുട്ടി പ്രതീക്ഷിച്ചു. മുന്നനുഭവങ്ങളുടെ പാഠങ്ങളുള്‍ക്കൊണ്ട് മണ്ണാങ്കട്ട കുടയെടുത്തു. കരിയില വടിയെടുത്തു. മഴ വന്നു കുട പിടിച്ചു. കാറ്റു വന്നു വടി പിടിച്ചു. കാറ്റും മഴയും ഒന്നിച്ചു വന്നു. കുടയും വടിയും ഒത്തുപിടിച്ചു.
കാശിയിലെത്തി അഭിമാനം തോന്നി. പാപം തീരാനുള്ള മുങ്ങിക്കുളി കണ്ട് രണ്ടാള്‍ക്കും ഭ്രമമായി.
വടിയും കുടയും മലയാളം ക്ളാസ്സിലൊരു കുട്ടിയും അവര്‍ തിരിച്ചു വരുന്നതും പ്രതീക്ഷിച്ചിരുന്നു
6 comments:
മണ്ണാങ്കട്ടയും കരിയിലയും.
ലാല്‍...
വ്യത്യസ്തത........മനോഹരം
അഭിനന്ദനങ്ങള്‍...തുടരുക
നന്മകള് നേരുന്നു
പുതുപഴങ്കഥകള്.
It's simple but different .
അദന്നേ... :)
സംഭവം കൊള്ളാം...
നന്നായിരിക്കുന്നു.
ആശംസകള്‍
Post a Comment