' നല്ലയിനം കഥ കായ്ക്കുന്ന ചെടിയാണ് സാര്‍.'
കൗതുകത്തോടെ വിത്ത് വാങ്ങി മുറ്റത്ത് കുഴിച്ചിട്ടു.
ചെടി വളരാന്‍ തുടങ്ങിയതോടെ പ്രശ്നങ്ങളും ആരംഭിച്ചു.
ഉള്ളില്‍ നിന്നും എപ്പോഴുമൊരു വിമ്മല്‍, ഉറക്കമില്ലായ്മ ഇത്യാദി.
ഡോക്ടറെ കണ്ടു.
രോഗമൊന്നുമില്ലെന്നറിഞ്ഞതോടെ കാരണം കണ്ടെത്തി.
പകയോടെ ചെടിയെ വേരോടെ പിഴുത് റോഡിലേക്കൊരേറ്.
അപ്പൊത്തന്നെ വലിയവായിലേ കോട്ടുവാ വന്നു. പിന്നെ, മൂടിപ്പുതച്ചു കിടന്നുറങ്ങി; സ്വസ്ഥമായി.
5 comments:
ഉറക്കമില്ലായ്മ
കഥ കായ്ക്കുന്ന ചെടി
nannayittundu
ആ ഉറക്കമില്ലായ്മക്കും ഒരു സുഖമുണ്ടല്ലോ സാറേ....
നന്നായിരിക്കുന്നു,,, :)
mashey, great!
Exceptional :):):):):):):):)
Post a Comment