Pages

Tuesday, November 13, 2007

ജീവിത സുഗന്ധി


കയറിനെ മരത്തിന്റെ ബലത്ത കൊമ്പില്‍ ബന്ധിച്ച്‌, എതിരറ്റത്തെ കുരുക്കാക്കി മുറുക്കി. ഇനി കയറിനെ തിരിച്ചു പിടിച്ചതായി സങ്കല്‍പ്പിച്ചാല്‍, അതൊരു ചോദ്യചിഹ്നമാവുകയും ഇതേ രീതിയില്‍ നിരൂപിച്ചാല്‍ ഒരാശ്ചര്യചിഹ്നമാവുകയും ചെയ്യും. കുരുക്കിനെ മുറുക്കി, താഴേക്ക്‌ വലിച്ച്‌ ബലപരിശോധന നടത്തി. കഴുത്തിനെ ഉത്തര രൂപത്തിന്റെ ഉള്ളില്‍ കടത്തുകയാണിനി വേണ്ടത്‌. കയറിന്റെ ബലമളക്കുമ്പോഴാണ്‌ മരം പൂക്കള്‍ പൊഴിക്കാന്‍ തുടങ്ങിയത്‌. മഴപോലെ പൂവുകള്‍... പൂവുകള്‍... കൈവെള്ളയിലായിപ്പോയപൂവിനെ മണത്തുനോക്കി.
മൂക്കിന്റെ ഇരുണ്ട ഗുഹയ്‌ക്കുള്ളിലേയ്‌ക്കു ജീവിതത്തിന്റെ സുഗന്ധപ്രയാണം...
കുരുക്കിനുള്ളില്‍ കൈകടത്തി പഴയൊരു പാട്ടും പാടി, അവന്‍ ഊഞ്ഞാലാടാന്‍ തുടങ്ങി.
മരമപ്പോഴും പൂവുകള്‍ പൊഴിച്ചുകൊണ്ടിരുന്നു...

3 comments:

എസ്.ആര്‍.ലാല്‍ said...

ജീവിതസുഗ്ന്ധി

Sanal Kumar Sasidharan said...

സം‌ഗതികൊള്ളാം
പക്ഷേ
എത്ര ചിന്തിച്ചിട്ടും
കയറിനെ ചോദ്യച്ചിഹ്നമായിട്ടോ ആശ്ചര്യ ചിഹ്നമായിട്ടോ കാണാന്‍ കഴിയുന്നില്ല.
ഒരുവശത്തെ കുരുക്കില്‍ മരക്കൊമ്പ്
മറുവശത്തേക്ക് കുരുങ്ങാന്‍ ഒരു കഴുത്ത്.
അപ്പോള്‍ എങ്ങനെ അതൊരു ചോദ്യചിഹ്നവും ആശ്ചര്യചിഹ്നവുമൊക്കെയാകും?
ഇത്ര ഡീറ്റെയിലായൊന്നും ചിന്തിക്കല്ലേ
കഥയില്‍(കവിതയിലായാലും)ചോദ്യമില്ല
എന്നാ‍ണു പറയുന്നതെങ്കില്‍
അതു പഴയകഥ എന്നുപറയാന്‍ തോന്നും
അതല്ലെങ്കില്‍ ഇത്തറ ഡീറ്റെയില്‍ ആക്കി എഴുതെരുതെന്നു പറയും.

കയറിന്റെ ബലമളക്കുമ്പോഴാണ്‌ മരം പൂക്കള്‍ പൊഴിക്കാന്‍ തുടങ്ങിയത്‌. മഴപോലെ പൂവുകള്‍... പൂവുകള്‍... കൈവെള്ളയിലായിപ്പോയപൂവിനെ മണത്തുനോക്കി.
മൂക്കിന്റെ ഇരുണ്ട ഗുഹയ്‌ക്കുള്ളിലേയ്‌ക്കു ജീവിതത്തിന്റെ സുഗന്ധപ്രയാണം...
കുരുക്കിനുള്ളില്‍ കൈകടത്തി പഴയൊരു പാട്ടും പാടി, അവന്‍ ഊഞ്ഞാലാടാന്‍ തുടങ്ങി.
മരമപ്പോഴും പൂവുകള്‍ പൊഴിച്ചുകൊണ്ടിരുന്നു...

ഈ വരികള്‍ വളരെ വളരെ ഇഷ്ടപ്പെട്ടു

Murali K Menon said...

എനിക്കിഷ്ടായി.