Pages

Wednesday, November 7, 2007

കപടസ്‌നേഹിതാ





ഇന്നലെ വീണ്ടും പഴയ സുഹൃത്ത്‌്‌ ചിരിച്ചു ചിരിച്ചു കയറിവന്നു. ചിരി വിടാതെ അവന്‍ പഴയ സന്ദര്‍ശനത്തിന്‍ പറഞ്ഞവ ആവര്‍ത്തിച്ചു.
' നിന്നെ ചേര്‍ത്തിട്ട്‌ എനിക്കൊന്നും നേടാനല്ല, നിന്റെ കഷ്ടപ്പാട്‌ കണ്ടിട്ട്‌ എനിക്ക്‌ സഹിക്കാന്‍ കഴിയാഞ്ഞിട്ടെന്ന്‌ കൂട്ടിയാമതി. നീ മുടക്കേണ്ടത്‌ വെറും ഇരുന്നൂറ്റന്‍പത്‌ രൂപ. നീ പത്തു പേരെ ചേര്‍ക്കുക. അവര്‍ ഓരോരുത്തരും... പിന്നെ ... ലക്ഷങ്ങളാ മാസത്തില്‍ വരവ്‌.'
ലഭിച്ച ചെക്കുകളുടെ ഫോട്ടോ കോപ്പി കാട്ടി അവന്‍ പ്രലോഭിപ്പിച്ചു.
ഇതിലൊരു അവസാനത്തെ ആളുണ്ടാകില്ലേ? അവനെന്തു കിട്ടും?
ഞാന്‍ ന്യായമായ സംശയം ഉന്നയിച്ചു. അവനത്‌ തീരെ സഹിച്ചില്ല.
' ചുമ്മാതാണോ നീ നന്നാകാത്തത്‌. നിനക്ക്‌ നി്‌ന്റെ കാര്യം നോക്കിയാപ്പോരെ? നീ ഒരു കാലത്തും ഗുണം പിടിക്കില്ല.'സുഹത്ത്‌ ചിരിമടക്കി പടി കടന്നു.
മരുന്നിന്‌ കാശില്ല. പെട്ടെന്നോര്‍ത്തത്‌ സുഹൃത്തിനെ.
' അഞ്ചൂറ്‌ രൂപ വേണം, മകന്‍ അത്യാസന്ന നിലയില്‍.'
സുഹൃത്ത്‌്‌്‌ പറഞ്ഞു: ' കാശൊന്നുമില്ല.'
പോക്കറ്റിലേയ്‌ക്ക്‌്‌ കൈയ്യിട്ട്‌ പത്തുരൂപ കാട്ടി.
' വണ്ടിക്കൂലിക്കുള്ള കാശല്ലാതെ...'
മകന്റെ ശവത്തെങ്ങും കഴിഞ്ഞ്‌ സുഹൃത്ത്‌ പോയിക്കഴിഞ്ഞു.

4 comments:

എസ്.ആര്‍.ലാല്‍ said...

വായനയ്ക്കൊപ്പം അഭിപ്രായവും എഴുതണേ

Murali K Menon said...

ഡിസ്ക്കൌണ്ട്, ഒരെണ്ണം എടുത്താല്‍ ഒരെണ്ണം ഫ്രീ, കാശുണ്ടാക്കാന്‍ കുറുക്കുവഴി, എന്നൊക്കെ കേട്ടാല്‍ കേരളത്തില്‍ ആളെ കിട്ടാനാണോ പഞ്ഞം!!! പിന്നെ ചെക്കിന്റെ ഫോട്ടോകോപ്പി.... എന്തിനു ഒറിജനല്‍ ചെക്ക് തന്നെ കൊണ്ടുനടന്നു കാണിക്കൂം (ബാങ്കിലിട്ടാല്‍ തല്ല് കിട്ടും അതോണ്ട് ആളെ കാണിക്കാനുള്ള ചെക്കാണ്)
കപടസ്നേഹിതാ എന്നു വിളിക്കാന്‍ ചങ്കൂറ്റമുള്ളവര്‍ രക്ഷപ്പെടും.... നന്നായി

എം.കെ.ഹരികുമാര്‍ said...

Dear Lal
item vayichu, kollam.
jurachukoodi valiya item pratheekshikkunnu.
Lalinte mini kathakal sradheyamakunnundu.
Thanks
MK Harikumar

സുരേഷ് ഐക്കര said...

ലാല്‍,
വായിച്ചു.തരക്കേടില്ല,അത്ര മാത്രം.