Pages

Monday, August 20, 2007

നാടകമേ ഉലകം

പത്താം ക്‌ളാസ്‌ തോറ്റപ്പോള്‍ കൊത്തപ്പണിക്ക്‌ പോയി. മേലനങ്ങി പണിയണം. മേശിരിയൊരു മൊരടന്‍.
വെറുത്ത്‌, ആയാസരഹിതമായ ജോലിയിലേയ്‌ക്ക്‌ ചുവടുമാറ്റി. നിയന്ത്രിക്കാനാരുമില്ല. പക്ഷെ, ഉറക്കമൊഴിയണം. പോലീസിന്റെ കയ്യിപ്പെട്ടാ നരകം. പിടിക്കുമെന്നായപ്പോ നാടുവിട്ടു.
വര്‍ഷങ്ങള്‍ താടിയെയും മുടിയെയും നീട്ടി വെളുപ്പിച്ചു. കാഷായവേഷം കെട്ടി തിരികെ വന്നു. തല്ലാനോടിച്ച നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി ഇരിപ്പിടം സജ്ജമാക്കി. ഇപ്പൊ സുഖവഴി. ദര്‍ശനം നല്‍കാന്‍ കൂടി സമയമില്ല.
പിടിക്കാന്‍ ഓടിച്ചൊരു ഏമാന്നാണ്‌ ക്യൂവിന്റെ ഇടയ്‌ക്ക്‌ വെയിലത്ത്‌ നിന്ന്‌ ഞെരിവട്ടം കൊള്ളുന്നത്‌. രാവിലെയുള്ള നില്‍പ്പാണേ, അയാള്‍ക്ക്‌ തൊട്ടുമുമ്പ്‌ ദര്‍ശനം നിര്‍ത്തിവച്ചു. ബാക്കിയുള്ളവര്‍ക്കിനി അടുത്ത ദിവസം.
ഇത്തരം ചെറിയ പ്രതികാരങ്ങളില്ലെങ്കില്‍ പിന്നെന്ത്‌ ആത്മീയ ജീവിത സുഖം?.

1 comment:

മന്‍സുര്‍ said...

ലാല്‍...

വരികള്‍ ലളിതമെങ്കിലും അതുയര്‍ത്തുന്ന സന്ദേശം വളരെ വലുതാണ്‌......
നന്നായിട്ടുണ്ടു...തുടരുക

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു