
Monday, August 20, 2007
ഇറച്ചിക്കോഴി

നാടകമേ ഉലകം
വെറുത്ത്, ആയാസരഹിതമായ ജോലിയിലേയ്‌ക്ക് ചുവടുമാറ്റി. നിയന്ത്രിക്കാനാരുമില്ല. പക്ഷെ, ഉറക്കമൊഴിയണം. പോലീസിന്റെ കയ്യിപ്പെട്ടാ നരകം. പിടിക്കുമെന്നായപ്പോ നാടുവിട്ടു.
വര്‍ഷങ്ങള്‍ താടിയെയും മുടിയെയും നീട്ടി വെളുപ്പിച്ചു. കാഷായവേഷം കെട്ടി തിരികെ വന്നു. തല്ലാനോടിച്ച നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി ഇരിപ്പിടം സജ്ജമാക്കി. ഇപ്പൊ സുഖവഴി. ദര്‍ശനം നല്‍കാന്‍ കൂടി സമയമില്ല.
പിടിക്കാന്‍ ഓടിച്ചൊരു ഏമാന്നാണ് ക്യൂവിന്റെ ഇടയ്‌ക്ക് വെയിലത്ത് നിന്ന് ഞെരിവട്ടം കൊള്ളുന്നത്. രാവിലെയുള്ള നില്‍പ്പാണേ, അയാള്‍ക്ക് തൊട്ടുമുമ്പ് ദര്‍ശനം നിര്‍ത്തിവച്ചു. ബാക്കിയുള്ളവര്‍ക്കിനി അടുത്ത ദിവസം.
ഇത്തരം ചെറിയ പ്രതികാരങ്ങളില്ലെങ്കില്‍ പിന്നെന്ത് ആത്മീയ ജീവിത സുഖം?.
ഫ്‌ളാഷ്
തന്റെ മരണവാര്‍ത്ത സ്വന്തം ചാനലില്‍ മിന്നമറയുന്നതു കണ്ട് എം. ഡി. ഞെട്ടി. ശവസംസ്‌കാരം രാവിലെ 11 നെന്നു കൂടി പഹയന്മാര്‍ തീരുമാനിച്ചു കഴിഞ്ഞു. ചാനലിന്റെ ചീഫ് ലൈവായി ചര്‍ച്ചിക്കുന്നതിന് താഴെയാണീ പരാക്രമം. ലൈവൊടുങ്ങി. ഉടന്‍ ചീഫിനെ വിളിച്ച് രണ്ട് പച്ചത്തെറിയങ്ങ് അടത്തിട്ടു. നിനക്കെന്താടാ ഞാന്‍ ചത്തുകാണാനിത്ര താല്‍പര്യം?. നിനക്കൊന്ന് അന്വേഷിക്കാന്‍ മേലായിരുന്നോ, ഫ്‌ളാഷടിച്ച് വിടണേന്ന് മുമ്പ്?. ദേ, ഇത് കണ്ടിട്ട് ബാക്കിയുള്ളോന്മാരും എഴുതിക്കാണിച്ചു തുടങ്ങി - ഞാന്‍ ചത്തു മണ്ണടഞ്ഞെന്ന്.
ചാനല്‍ ചീഫ് കാര്യം വിശദീകരിച്ചു:സാറ് നമ്മുടെ ചാനലിന്റേ എം.ഡി.യാണെന്ന് ഓര്‍ക്കണം. മറ്റേവനെങ്കിലും ഈ വാര്‍ത്ത ഫ്‌ളാഷാക്കിയെന്ന് വച്ചോ; സാറ് തട്ടിപ്പോയിരുന്നെങ്കില്‍ ചാനലിന്റെ ചീഫ് എന്നു പറഞ്ഞ് ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?. അതല്ലേ ആക്‌സിഡന്റെന്ന് കേട്ടയുടന്‍ നമ്മളെടുത്തങ്ങ് വീശിയത്. ഇനീപ്പം മരിച്ചില്ലാന്നും പറഞ്ഞൊരു ഫ്‌ളാഷ്ടിക്കാം. എങ്ങനെയുണ്ടെന്റെ പ്രൊഫഷണലിസം?.
താനാണ് അപരാധം ചെയ്‌തതെന്ന് ബോധ്യമായതോടെ എം. ഡി. മനസ്സിലൊരു സോറി പറഞ്ഞ്, ഒടിഞ്ഞ കൈ കൊണ്ട് ഫോണ്‍ കട്ട് ചെയ്‌തു.
Subscribe to:
Posts (Atom)